അങ്ങനെ ഷാരൂഖിനൊപ്പവും പൃഥ്വിരാജ്തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ പോയി ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്ത് തിരിച്ചുപോരുന്ന പരിപാടിയ്ക്കല്ല താനവിടേയ്ക്ക് പോയതെന്ന കാര്യം പൃഥ്വിരാജ് നേരത്തേ തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. തെന്നിന്ത്യയിലെന്നപോലെ ബോളിവുഡിലും അംഗീകരിക്കപ്പെടുന്ന നടനാകാനഗ്രഹിക്കുന്ന പൃഥ്വിരാജ് ഫറാ ഖാന്‍ ഷാരൂഖ് ഖാനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ടെന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.ബോളിവുഡില്‍ തനിയ്ക്ക് നായകകഥാപാത്രം തന്നെ വേണമെന്നില്ലെന്നാണ് പൃഥ്വി പറയുന്നത്. അതുകൊണ്ടാണ് ഷാരൂഖിനെപ്പോലുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം താന്‍ അഭിനയിക്കാന്‍ തയ്യാറാവുന്നതെന്നും പൃഥ്വി പറയുന്നു. സിനിമയില്‍ ഉടനീളമുള്ള കഥാപാത്രമാണോ, നായകകഥാപാത്രമാണോ എന്നൊന്നും നോക്കിയല്ല ബോളിവുഡില്‍ ഞാന്‍ മുന്നോട്ടുപോകുന്നത്. വ്യത്യസ്തമായ കഥകള്‍, കഥാപാത്രങ്ങള്‍ ഇത്രമാത്രമേ ഞാന്‍ ലക്ഷ്യമിടുന്നുള്ളു- പൃഥ്വി പറയുന്നു.

എന്നുവച്ച് ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ ആവര്‍ത്തിച്ച് അവതരിച്ച് ടൈപ്പ് ആയി മാറാന്‍ താനില്ലെന്നും പൃഥ്വി പറയുന്നുണ്ട്. ഷാരൂഖ് നായകനാകുന്ന ഫറ ഖാന്‍ ചിത്രത്തിന് ഹാപ്പി ന്യൂ ഇയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതില്‍ അല്‍പം നര്‍മ്മരസമുള്ള കഥാപാത്രത്താണ് പൃഥ്വി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതെന്നും ഷാരൂഖിനൊപ്പം ദീപിക പദുകോണും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും പൃഥ്വി പറയുന്നു.ഇന്ത്യയിലും പുറത്തും ഏറെ ആരാധകരുള്ള ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്നകാര്യം വെളിപ്പെടുത്താനും പൃഥ്വി മടിയ്ക്കുന്നില്ല.
Source:http://mobilespot4.blogspot.com/2013/06/blog-post_3796.html
അങ്ങനെ ഷാരൂഖിനൊപ്പവും പൃഥ്വിരാജ് Images
No comments:
Post a Comment